chendamangalam-panchayath
പ്രളയക്കെടുതിയിൽ ദുരിതം അനുഭവിച്ചവർക്കുള്ള സഹായങ്ങൾ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപിന്റെ നേതൃത്വത്തിൽ പറവൂർ താലൂക്ക് ഓഫീസ് കവാടത്തിൽ നടത്തിയ പ്രതിഷേധ സമരം.

പറവൂർ : കഴിഞ്ഞ പ്രളയക്കെടുതിയുടെ ഒന്നാം വാർഷികം കഴിഞ്ഞിട്ടും പ്രളയബാധിതർക്ക് സഹായങ്ങൾ നൽകാത്തതിൽ പ്രതിഷേധിച്ച് ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപിന്റെ നേതൃത്വത്തിൽ അംഗങ്ങൾ പറവൂർ താലൂക്ക് ഓഫീസിന് മുന്നിൽ പ്രതിഷേധ ഉപവാസ സമരം നടത്തി. ധനസഹായം ഇപ്പോഴും നൂറ് കണക്കിന് ആളുകൾക്ക് ലഭിച്ചിട്ടില്ല. മിനിമം 60,000 രൂപയെങ്കിലും ദുരിതം അനുഭവിച്ചവർക്ക് നൽകണമെന്നും ഇത്തവണത്തെ മഴക്കെടുതിയിൽ ദുരിതമനുഭവിച്ച സ്ഥലങ്ങൾ സന്ദർശിച്ച് കണക്കെടുപ്പ് നടത്തണമെന്നും പഞ്ചായത്ത് അംഗങ്ങൾ ആവശ്യപ്പെട്ടു. അംഗങ്ങളായ ടി.ഡി. സുധീർ, ഷിബു ചേരമാൻത്തുരുത്തി, ബിൻസി സോളമൻ, പി.എ. രാജേഷ്, റിനു ഗലീഷ് തുടങ്ങിയവർ സംസാരിച്ചു.