കാലടി: കാലടി എസ്.എൻ.ഡി.പി ലൈബ്രറിയിൽ തമിഴ് സാഹിത്യശ്രേണിയിലെ പ്രശസ്തരുടെ പുസ്തകങ്ങളുടെ ശേഖരം നടത്തി. ശൃംഗേരിമഠം മാനേജർ പ്രൊഫ.എ. സുബ്രഹ്മണ്യ അയ്യർ പുസ്തകങ്ങൾ സംഭാവന നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. നാൽപ്പതിനായിരത്തോളം പുസ്തകങ്ങളും നിരവധി വാർഷിക വരിക്കാരും വായനക്കാരുമുള്ള ലൈബ്രറിക്ക് ഇതൊരു മുതൽക്കൂട്ടാണെന്ന് ലൈബ്രറി സെക്രട്ടറി കാലടി എസ്. മുരളിധരൻ പറഞ്ഞു. ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങൾ ലൈlബറിയിൽ ഡോ. അജയ് ശേഖർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് അഡ്വ.കെ.ബി. സാബു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.വി. ജയപ്രകാശ്, രഞ്ജൻ വേലിക്കത്തറ, മഞ്ഞപ്ര ഉണ്ണിക്കൃഷ്ണൻ, സുരേഷ് ബാബു.തുടങ്ങിയവർ സംസാരിച്ചു.