മൂവാറ്റുപുഴ : മൂവാറ്റുപുഴ ബ്ലോക്കിൽപാഠം ഒന്ന് പാടത്തേയ്ക്ക് പദ്ധതിഉദ്ഘാടനംഇന്ന് നടക്കും. രാവിലെ 9.30ന് ആയവന എസ്.എൻ. യു പി സ്‌കുളിന് സമീപം ഉള്ള പാടശേഖരത്തിൽ, 11.30 ന് കാരിമറ്റം എൽ പി.സ്‌കൂൾ, ഒരു മണിയ്ക്ക് കാലാമ്പൂര് ഗവ.എൽ പി.സ്‌കൂൾ, രണ്ട് മണിയ്ക്ക് പുന്നമറ്റം എൽ.പി സ്‌കൂൾ. ആവോലി കൃഷിഭവന്റെ നേതൃത്വത്തിൽ രാവിലെ10 ന് ആവോലി പാടശേഖരത്തിൽ, കല്ലൂർകാട് കൃഷി ഭവന്റെ നേതൃത്വത്തിൽ രാവിലെ 10ന് വെള്ളാരം കല്ല് ഗവ.യു.പി സ്‌കൂൾ, 12 ന് നാഗപുഴ പാടശേഖരത്ത്, മാറാടി കൃഷി ഭവന്റെ നേതൃത്വത്തിൽ രാവിലെ 10ന് സെൻട്രൽ പാടശേഖരത്തിൽ, ആരക്കുഴകൃഷിഭവന്റെ നേതൃത്വത്തിൽ രാവിലെ 10ന് പണ്ടപ്പിള്ളി പാടശേഖരത്തിൽ .മൂവാറ്റുപുഴ കൃഷി ഭവന്റെ നേതൃത്വത്തിൽ ഇട്ടുണ്ണി പാടശേഖരത്തിൽ, വാളകം കൃഷി ഭവന്റെ നേതൃത്വത്തിൽ രാവിലെ 10ന് വാളകം പാടശേഖരത്തിൽ, മഞ്ഞള്ളൂർ കൃഷിഭവന്റെ നേതൃത്വത്തിൽ രാവിലെ 9.30ന് മണിയന്ത്രം പാടശേഖരത്തിൽ, പായിപ്ര കൃഷി ഭവന്റെ നേതൃത്വത്തിൽ രാവിലെ 10.30 ന് തുക്കളത്തൂർ പാടശേഖരത്തിൽഎന്നിവിടങ്ങളിൽപരിപാടി നടത്തുമെന്ന് മൂവാറ്റുപുഴ കൃഷി അസി.ഡയറകടർ വി.കെസജിമോൾ അറിയിച്ചു.