മൂവാറ്റുപുഴ: കേരള മുസ്ലിം ജമാഅത്തിന്റെ കീഴിൽ ഡിസംബറിൽ മൂവാറ്റുപുഴയിൽ നടക്കുന്ന മദദേ ജീലാനി ഗ്രാൻഡ് കോൺഫ്രൻസിന്റെ സ്വാഗത സംഘരൂപീകരണ കൺവെൻഷൻ നഗരസഭ മുൻസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എം.കബീർ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം പി അബ്ദുൽ ജബ്ബാർ കാമിൽ സഖാഫി മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് ബഷീർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.സ്വാഗതസംഘം ഭാരവാഹികളായി അബ്ദുൽജബ്ബാർ കാമിൽ സഖാഫി(ചെയർമാൻ)എ.അബ്ദുൽ റഹ്മാൻ മുസ്ലിയാർ( കൺവീനർ) കെ.സി.കബീർ(ട്രഷറർ) എന്നിവരെതിരഞ്ഞെടുത്തു.