കാലടി: ആദിശങ്കര ജന്മഭൂമി ക്ഷേത്രമായ ശ്രീശൃംഗേരി ശങ്കരമഠത്തിൽ ശ്രീ ശാരദാ നവരാത്രി മഹോത്സവം 28 മുതൽ ഒക്ടോബർ 8 വരെ വിവിധ പരിപാടികളോടെ നടത്തും. 28 ന് രാവിലെ 6 ന് മഹാഗണപതി ഹോമത്തോടെ ആരംഭിക്കുമെന്ന് മഠം മാനേജർ പ്രൊഫ.എ. സുബ്രഹ്മണ്യ അയ്യർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദിവസവും രാവിലെ 8ന് ശ്രീദേവി മാഹാത്മ്യപാരായണം, 9 മുതൽ 10 വരെ ലക്ഷാർച്ചന, ദീപാരാധന, സുവാസിനി പൂജ, കന്യകാപൂജാ,1.30 ന് അന്നസന്തർപ്പണം. വൈകിട്ട് 6 മുതൽ 8 വരെ സാംസ്‌കാരിക കലാ പരിപാടികൾ, 8.45ന് ദീപാരാധന, 9.15ന് പ്രസാദവിതരണം. ഒക്ടോബർ 3,7,8 തീയതികളിൽ ലളിതപഞ്ചമി, ലളിതഹോമം, മഹാനവമി, ചന്ദ്രികാഹോമം, വിജയദശമി, വിദ്യാരംഭം, രഥോത്സവം എന്നിവയും ഉണ്ടായിരിക്കും. 28 മുതൽ ഒക്ടോബർ 7വരെ പ്രശസ്തരായ ഗായകരുടെ കച്ചേരികൾ അരങ്ങേറും.