ആലുവ: സംസ്ഥാന സർക്കാരിന്റെ ശമ്പളം വാങ്ങുന്ന നിരവധി അഭിഭാഷകർ നിലനിൽക്കേ മരട് ഫ്‌ളാറ്റ് കേസിൽ സുപ്രിംകോടതിയിൽ ഹാജരാകുന്നതിന് പൊതുഖജനാവിൽ നിന്ന് ലക്ഷങ്ങൾ ചെലഴിച്ച് സ്വകാര്യ അഭിഭാഷകരെ നിയോഗിച്ചതു ജനവഞ്ചനയാണെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രേംസൺ മാഞ്ഞമറ്റം, ജനറൽ സെക്രട്ടറി പ്രിൻസ് വെള്ളറക്കൽ എന്നിവർ കുറ്റപ്പെടുത്തി.