ആലുവ: തിരഞ്ഞെടുപ്പ് പൊതുപെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ റൂറൽ ജില്ലയിൽ ഡി.ജി.പിയുടെ നേതൃത്വത്തിൽ നാളെ നടത്താൻ നിശ്ചയിച്ചിരുന്ന പരാതി പരിഹാര അദാലത്ത് മാറ്റി. പുതുക്കിയ തീയതി പീന്നീട് അറിയിക്കും. നിലവിൽ അദാലത്തിലേക്ക് ലഭിച്ചിട്ടുള്ള പരാതികൾ ഉടൻ തീർപ്പാക്കുമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു.