കൊച്ചി: മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണ സമ്മേളനം 28(ശനി) ന് വൈകിട്ട് 4 ന് എറണാകുളം ടൗൺ ഹാളിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ജസ്റ്റീസ് സിറിയക് ജോസഫ് അദ്ധ്യക്ഷനാകും. സി.എച്ചിന്റെ മകനും മുസ്ലീം ലീഗ് പാർലമെന്ററി പാർട്ടി നേതാവുമായ എം.കെ. മുനീർ എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തും. മൈനോരിറ്റി ഇന്ത്യൻസ് പ്ലാനിംഗ് ആൻഡ് വിജിലൻസ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി നടത്തുന്നത്.
രാവിലെ സംവരണ സമ്മേളനവും യുവജന ക്യാമ്പും നടക്കും. മുസ്ലീം ലീഗ് ദേശീയ അദ്ധ്യക്ഷൻ ഖാദർ മൊയ്തീൻ, മന്ത്രി വി.എസ്. സുനിൽകുമാർ, മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി തുടങ്ങിയവർ പങ്കെടുക്കും.