പറവൂർ : ചക്കുമരശേരി എസ്.എൻ.ഡി.പി ശാഖായോഗം ഏർപ്പെടുത്തിയ തുണ്ടത്തിൽ ഗംഗാധരൻ മാസ്റ്റർ വിദ്യാഭ്യാസ എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പലും സംസ്കൃത അദ്ധ്യാപകനുമായ എം.വി. ഷാജി വിതരണോദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് എൻ.കെ. സജീവ് അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.പി. ബിനു, പി.എസ്. ജയരാജ്, ശാഖാ സെക്രട്ടറി കെ.ബി. ഗിരീഷ്, വൈസ് പ്രസിഡന്റ് കെ.എ. ഗോപി തുടങ്ങിയവർ സംസാരിച്ചു.