കൊച്ചി: എറണാകുളം നിയമസഭ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി ആർ.എസ്.പി പ്രവർത്തക കൺവെൻഷൻ ഇന്ന് രാവിലെ 10 ന് സംസ്ഥാന സെക്രട്ടറി എ.എ.അസീസ് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിക്കും. വി.ഡി.സതീശൻ എം.എൽ.എ, മുൻ മന്ത്രി കെ.ബാബു, ഡി.സി.സി പ്രസിഡന്റ് ടി.ജെ.വിനോദ്, ആർ എസ് പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ വി.ശ്രീകുമാരൻ നായർ, കെ.റെജി കുമാർ,പി.ജി.പ്രസന്നകുമാർ എന്നിവർ പ്രസംഗിക്കും.