പറവൂർ : പറവൂർ - വൈപ്പിൻ മേഖലയിൽ 27 ന് കുടിവെള്ളം മുടങ്ങും. പറവൂർ വാട്ടർ സബ് ഡിവിഷന്റെ പരിധിയിൽ വരുന്ന പറവൂർ മുനിസിപ്പാലിറ്റി, ചിറ്റാറ്റുകര, വടക്കേക്കര, ചേന്ദമംഗലം, ഏഴിക്കര, കോട്ടുവള്ളി, പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറക്കൽ എന്നീ പഞ്ചായത്തുകളിലുമാണ് കുടിവെള്ളം മുടങ്ങുന്നത്.