പെരുമ്പാവൂർ: എറണാകുളം ജില്ല ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ സമസ്ത പെരുമ്പാവൂർ മേഖലാ കോഡിനേഷൻ കമ്മറ്റി സംഘടിപ്പിക്കുന്ന മജ്‌ലിസുന്നൂർ ആത്മീയ സദസും ഈയിടെ മരിച്ച സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗങ്ങളായ എം.എം മുഹ്യുദ്ദീൻ മൗലവി ആലുവ ചെറുവാളൂർ ഹൈദ്രോസ് മുസ്ലിയാർ അനുസ്മരണ സമ്മേളനം ഇന്ന് (വ്യാഴം )രാത്രി 8.15 ന് മുടിക്കൽ മാടവന അബൂബക്കർ മുസ്ലിയാർ മഖാം ശരീഫിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ സിയാദ് ചെമ്പറക്കി, മനാഫ് ചെറുവേലിക്കുന്ന്,മൻസൂർ എന്നിവർ അറിയിച്ചു.
ആത്മീയ സംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം ഇ.എസ് ഹസൻ ഫൈസി ഉദ്ഘാടനം ചെയ്യും.
ജംഇയ്യത്തുൽ മു അല്ലിമീൻ ജില്ലാ പ്രസിഡന്റ് ഇസ്മായിൽ ഫൈസി വണ്ണപ്പുറം, സുന്നി യുവജന സംഘം ജില്ലാ പ്രസിഡന്റ് എൻ.കെ മുഹമ്മദ് ഫൈസി,സയ്യിദ് ഷഫീഖ് തങ്ങൾ,മുഹമ്മദ് ദാരിമി പട്ടിമറ്റം,പി.കെ ഖാദർപിള്ള മൗലവി, എം.കെ അബ്ദുൽ അസീസ് ബാഖവി തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും .