മൂവാറ്റുപുഴ: ഐ.ഐ.ടി മുംബയുടെ നൂതന സാങ്കേതിക വിദ്യാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നാഷണൽ റോബോട്ടിക്‌സ് ചാമ്പ്യൻഷിപ്പി​ന് (എൻ.ആർ.സി) ആതിഥ്യം വഹിക്കാനൊരുങ്ങി പേഴയ്ക്കാപ്പിള്ളി ഗവ.ഹയർസെക്കൻഡറി സ്‌കൂൾ.ഒക്ടോബർ 10, 11 തിയതികളിൽ സ്‌കൂളിൽ നടക്കുന്ന മത്സരത്തോടനുബന്ധിച്ച് ഐ.ഐ.ടി മുംബൈയിൽ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധർ നയിക്കുന്ന റോാബോട്ട് നിർമ്മാണ പരിശീലനം നടക്കും. തുടർന്ന് നടക്കുന്ന മത്സരത്തിൽ വിജയിക്കുന്നവർക്ക് ഐ.ഐ.ടിയുടെ നേതൃത്വത്തിൽ മുംബയിൽ വച്ച് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാം. വിജയിക്കുന്നവർക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനംലഭി​ക്കും. ആറ് മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് മുൻഗണന.മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഐ.ഐ,ടി മുംബൈയുടെ സർട്ടിഫിക്കറ്റുകൾ ലഭിക്കും. പങ്കെടുക്കാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾ ഒക്ടോബർ ഒന്നിനകം പേര് രജിസ്റ്റർ ചെയ്യണം.ആദ്യം രജിസ്റ്റർ ചെയ്യുന്ന 100വിദ്യാർത്ഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം . കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9946702790