കൊച്ചി : കേരള ഹെഡ് ലോഡ് വർക്കേഴ്സ് വെൽഫെയർ ബോർഡ് എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി ) സംസ്ഥാന സർക്കാരിന് സമർപ്പിച്ച അവകാശ പത്രികയിലെ വിവിധ ആവശ്യങ്ങൾ ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ചുമട്ട് തൊഴിലാളി ക്ഷേമബോർഡ് ഓഫീസിനുമുന്നിൽ ജീവനക്കാർ ധർണ നടത്തി. പി .എഫ് റെഗുലറൈസേഷൻ നടപടികൾ വേഗത്തിലാക്കുക, ബോണസും അഡ്വാൻസും വർദ്ധിപ്പിച്ചു നൽകുക,പെൻഷൻ പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തിയ ധർണ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ .എൻ. ഗോപി ഉദ്‌ഘാടനം ചെയ്തു. യുണിയൻ സംസ്ഥാന പ്രസിഡന്റ് ബാബുപോൾ എക്സ് എം.എൽ. എ അദ്ധ്യക്ഷനായി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഡോ . എസ് .ഷാജികുമാർ, സംസ്ഥാന സെക്രട്ടറി കെ .സുജിത്, എം .അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു.