road-
കീഴില്ലം ത്രിവേണി സംഗമം - കല്ലിടുമ്പിൽ റോഡിന്റെ തകർന്ന റോഡിന്റെ ദൃശ്യം

പെരുമ്പാവൂർ: കീഴില്ലത്ത് ഉദ്ഘാടനംകഴിഞ്ഞ് മൂന്ന് മാസംതികയും മുമ്പ് റോഡ് തകർന്ന് തരിപ്പണമായി. വെള്ളത്തിലായത് ലക്ഷങ്ങൾ. കീഴില്ലം ത്രിവേണി സംഗമം - കല്ലിടുമ്പിൽ റോഡിനാണ് ഈ ദുർഗതി. രായമംഗലം പഞ്ചായത്ത് എട്ടാം വാർഡിൽ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ചു നിർമിച്ച റോഡാണ്തകർന്നത് .17.37ലക്ഷം രൂപ മുടക്കി നിർമ്മിച്ചറോഡാണിത്. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് വൻക്രമക്കേടുകളാണ് നടന്നതെന്ന് കോൺഗ്രസ് നേതൃത്വം ആരോപിക്കുന്നു. റോഡ് നിർമ്മിച്ച് ഒരു മാസം തികയുമ്പോഴേക്കും തകർന്നു തുടങ്ങിയി​രുന്നു.പരാതി​ നൽകി​യെങ്കി​ലും ഫലമുണ്ടായി​ല്ല.ഉദ്ഘാടനത്തോടനുബന്ധി​ച്ച് തയ്യാറാക്കി​യ ഫ്ളക്സുകൾ ഇപ്പോഴും വഴി​യരി​കി​ലുണ്ട്. ഏകദേശം 1200മീറ്റർ നീളമുള്ള റോഡിൽ കോൺക്രീറ്റ് ചെയ്ത ഭാഗമുൾപ്പെടെ തകർന്നു. റോഡ് നിർമിച്ച കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്തണമെന്നാവശ്യപ്പെട്ട് വിജിലൻസിനും, പൊതുമരാമത്തു വകുപ്പ് മന്ത്രി,പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കും പരാതി നൽകുമെന്നും കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജോയ് പതിക്കൽ , മിൽമ സഹകരണ സംഘം പ്രസിഡന്റ് സജി തണ്ടത് എന്നിവർ അറിയിച്ചു .