കൊച്ചി: എൻ.ഡി.എയുടെ ഘടകക്ഷിയായ ഡെമോക്രാറ്റിക് ലേബർ പാർട്ടി ( ഡി.എൽ.പി ) അരൂർ നിയമസഭ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കും. എൻ.ഡി.എയുടെ ഏകോപനസമിതിയിലേക്ക് വിളിക്കാത്തതിലുള്ള പ്രതിഷേധ സൂചകമായാണ് മത്സരം. അരൂർ മണ്ഡലത്തിൽ ഡി.എൽ.പിയ്ക്ക് 40000 വോട്ടർമാരുണ്ടെന്ന് സംസ്ഥാന സമിതി യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് അഡ്വ. സുഭാഷ് നായരമ്പലം, ജനറൽ സെക്രട്ടറി അഡ്വ.സുനിൽകുമാർ, ടി.കെ.രാജൻ,കെ.ആർ.സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു.