തൃക്കാക്കര: നികുതി വെട്ടിച്ച് സംസ്ഥാനത്തിനകത്ത് നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഇതര സംസ്ഥാന വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ പിടികൂടി.
മറ്റു സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് സംസ്ഥാനത്തിനകത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു വന്നിരുന്ന ജെ സി ബി, ക്രെയിൻ, ചരക്ക് വാഹനങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്. സംസ്ഥാനത്തിന് ലഭിക്കേണ്ട നികുതിയിനത്തിൽ വൻ വെട്ടിപ്പാണ് വകുപ്പ് പിടികൂടിയത്. ഇതര സംസ്ഥാന വാഹനങ്ങൾ സംസ്ഥാനത്ത് കൊണ്ടുവരുമ്പോൾ ഒരു മാസത്തിലധികം സംസ്ഥാനത്ത് ഉപയോഗിക്കുകയാണെങ്കിൽ സംസ്ഥാന നികുതി ഒടുക്കണമെന്നാണ് നിയമം.എറണാകുളം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള എട്ടോളം സ്ക്വാഡുകൾ അമ്പലമുകൾ, കരിമുകൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് വാഹനങ്ങൾ പിടികൂടിയത്.
#13 വാഹനങ്ങൾ പിടികൂടി 393, 200 രൂപ ഈടാക്കി