കൊച്ചി: സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പുകളിൽ എല്ലാ രാഷ്‌ട്രീയകക്ഷികളും ധീവര സമുദായത്തിൽ പെട്ടവർക്ക് സ്ഥാനാർത്ഥിത്വം നൽകണമെന്ന് ധീവര മഹാസഭ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. അരൂർ, എറണാകുളം, മഞ്ചേശ്വരം നിയമസഭ മണ്ഡലങ്ങളിൽ ധീവരർക്ക് നിർണ്ണായക സ്വാധീനമുള്ളതിനാലും നാളിതുവരെ ഈ സമുദായത്തെ ഒരു മുന്നണിയും പരിഗണിക്കാത്തതിനാലും ഉപതിരഞ്ഞെടുപ്പിൽ ധീവർ സ്ഥാനാർത്ഥികളായാൽ പാർട്ടി നോക്കാതെ വോട്ടു ചെയ്യണമെന്ന് സെക്രട്ടറി അഡ്വ.സുഭാഷ് നായരമ്പലം നിർദേശം നൽകി.