ആലുവ: ചൂർണിക്കര പഞ്ചായത്തിലെ കുന്നത്തേരി കവലയിലെ ഇരുനില കെട്ടിടത്തിന്റെ മുകളിൽ നിർമ്മിക്കുന്ന മൊബൈൽ ടവർ നിർമ്മാണം നിർത്തിവെപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പരിസരവാസികൾ ചൂർണിക്കര പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. ശിവാനന്ദൻ, രാജേഷ് കുന്നത്തേരി, ജബ്ബാർ കൊച്ചിത്ത, കെ.ഡി. മോഹനൻ എന്നിവർ നേതൃത്വം നൽകി.