ship
രാജ്ഭാഷാ കീർത്തി പുരസ്‌കാരം കൊച്ചിൻ ഷിപ്‌യാർഡ് ലിമിറ്റഡ് സി.എം.ഡി മധു.എസ് നായർ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിൽ നിന്ന് ഏറ്റുവാങ്ങുന്നു

കൊച്ചി : ഔദ്യോഗിക ഭാഷ ഹിന്ദി നടപ്പിലാക്കുന്നതിൽ 2018-19 വർഷം മികച്ച പ്രവർത്തനം കാഴ്ച്ചവച്ചതിന് കൊച്ചി കപ്പൽശാലയ്ക്ക് കേന്ദ്ര സർക്കാരിന്റെ രാജ്ഭാഷാ കീർത്തി പുരസ്‌കാരം ലഭിച്ചു. ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ കൊച്ചിൻ ഷിപ്‌യാർഡ് ലിമിറ്റഡ് സി.എം.ഡി മധു.എസ് നായർ പുരസ്‌കാരം കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിൽ നിന്ന് ഏറ്റുവാങ്ങി. രണ്ടാം തവണയാണ് ഈ പുരസ്‌കാരം കൊച്ചി കപ്പൽശാലയ്ക്ക് ലഭിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഔദ്യോഗിക ഭാഷാവകുപ്പാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയത്.