അങ്കമാലി: കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകളുടെ സംയുക്ത കൂട്ടായ്മ അഖിലേന്ത്യാതലത്തിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ പറഞ്ഞു. 27നും 28നും ഭുവനേശ്വറിൽ ഐ.എൻ.ടി.യു.സി കേന്ദ്ര വർക്കിംഗ്
കമ്മിറ്റി കൂടി പ്രക്ഷോഭത്തെക്കുറിച്ച് ചർച്ച ചെയ്യും. 30ന് ഡൽഹിയിൽ തൊഴിലാളി സംഘടനകളുടെ സംയുക്ത കൂട്ടായ്മയുടെ നേതൃത്വത്തിൽ സമരപ്രഖ്യപന കൺവെൻഷൻ സംഘടിപ്പിക്കും. റെയിൽ,വ്യോമയാന മേഖലകളടക്കം
സ്തംഭിപ്പിക്കും വിധമായിരിക്കും പ്രക്ഷോഭമെന്നും ചന്ദ്രശേഖരൻ പറഞ്ഞു.

സംസ്ഥാന ജനറൽ സെക്രട്ടറി വി.ജെ. ജോസഫ്, പി.ടി.പോൾ, മോട്ടോർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ഇ. നാരായണൻ നായർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.