അങ്കമാലി: ബാലസംഘം അങ്കമാലി ഏരിയ ശില്പശാല എ.പി. കുര്യൻ സ്മാരകഹാളിൽ നടന്നു. ജില്ലാ സെക്രട്ടറി അരവിന്ദ് അശോക് ഉദ്ഘാടനം ചെയ്തു. ഐ.സി.എസ്.ഇ വിഭാഗം കേരള റിജിയൻഅത് ലറ്റ് മീറ്റിൽ 80 മീറ്റർ ഹാർഡിൽസിലും റിലേയിലും ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ലക്ഷ്മിപ്രിയയെ ആദരിച്ചു. ഏരിയാ പ്രസിഡന്റ് ശ്രീലക്ഷ്മി ദിലീപ് അദ്ധ്യക്ഷതവഹിച്ചു.സംസ്ഥാന കമ്മിറ്റിഅംഗം അമൃത പി.എസ്, ഏരിയാ സെക്രട്ടറി ജിഷ്ണു ഷാജി, കൺവിനർ കെ.പി. അനീഷ്, എം.പി. അഗസ്റ്റിൻ, പി.വി. പപ്പൻ എന്നിവർ പ്രസംഗിച്ചു.