ഫോർട്ട് കൊച്ചി: കൊച്ചിൻ കോളേജിൽ 1967 മുതൽ 2019 വരെ പഠിച്ച മുഴുവൻ പൂർവ വിദ്യാർത്ഥി അദ്ധ്യാപക സംഗമം ഒരു വട്ടം കൂടി എന്ന പരിപാടി സംഘടിപ്പിക്കുന്നു. ഗാന്ധിജയന്തി ദിനത്തിൽ രാഷ്ട്രപിതാവിന്റെ ഛായാചിത്രത്തിൽ പുഷ്‌‌പങ്ങൾ അർപ്പിച്ചു കൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിക്കുന്നത്. പ്രൈഡ് ഓഫ് കൊച്ചിൻ കോളേജ് അലുമുനി അവാർഡ് ചടങ്ങിൽ നൽകും. അദ്ധ്യാപക-വിദ്യാർത്ഥികളുടെ മക്കളെ ചടങ്ങിൽ ആദരിക്കും. ഇതിന്റെ ഭാഗമായി 28 ന് കരുവേലിപ്പടി ഗവ.ആശുപത്രിയിൽ സാന്ത്വന സംഗീത പരിപാടി നടത്തും.29 ന് രാവിലെ 10ന് പനമ്പിള്ളി നഗറിൽ ഓണാഘോഷം നടത്തും. പരിപാടി കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡോ. മിനു മാത്യം അദ്ധ്യക്ഷത വഹിക്കും. ഫോൺ.9995616515.