ഉദയംപേരൂർ: ദയാ ചാരിറ്റബിൾ സൊസൈറ്റി ഐ.എം.എയുമായി ചേർന്ന് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ വച്ച് പഞ്ചായത്തംഗം ഗിരിജാ വരദൻ രക്തം ദാനം ചെയ്ത് ഉദ്ഘാടനം ചെയ്തു. 35 പേർ ദാതാക്കളായി. കൊച്ചി ബ്ലഡ് ഡൊണേഴ്സ് ഫോറം പ്രസിഡന്റ് രാജീവ് മേനോൻ മുഖ്യ പ്രഭാഷണം നടത്തി. സി.എസ്. കാർത്തികേയൻ,​ പി.വി. ലോഹിതാക്ഷൻ,​ ടി.ആർ. രാജു തുടങ്ങിയവർ പ്രസംഗിച്ചു.