കൊച്ചി: മൊബൈൽ ടവറുകൾ സംബന്ധിച്ച പരാതി പരിഗണിക്കുന്ന ജില്ലാ സമിതിയായ ജില്ലാ ടെലികോം കമ്മിറ്റി ഇന്ന് (സെപ്റ്റംബർ 26) കളക്ടറുടെ ചേമ്പറിൽ നടത്താനിരുന്ന യോഗം മാറ്റിവച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. എറണാകുളം ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണിത്. പുതിയ തീയതി പിന്നീട് അറിയിക്കും.