brc
സമഗ്രശിക്ഷ കേരള നടപ്പാക്കുന്ന ഉല്ലാസഗണിതം പദ്ധതിയുടെ മൂവാറ്റുപുഴ സബ് ജില്ലാതല ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ ഉഷ ശശിധരൻ നിർവഹിച്ചശേഷം കുട്ടികൾക്കും സംഘാടകർക്കുമൊപ്പം

മൂവാറ്റുപുഴ: ഒന്നാംക്ലാസിലെ കുട്ടികൾക്കായി സമഗ്രശിക്ഷാ കേരള നടപ്പാക്കുന്ന ഉല്ലാസഗണിതം പരിപാടി മൂവാറ്റുപുഴ ബി.ആർ.സിയിൽ ആരംഭിച്ചു. പദ്ധതിയുടെ സബ് ജില്ലാതല ഉദ്ഘാടനം കെ.എം എൽ.പി സ്‌കൂളിൽ നഗരസഭ ചെയർപേഴ്‌സൻ ഉഷ ശശിധരൻ നിർവഹിച്ചു. കൈയ്യൊപ്പ് എ.ഇ.ഒ ആർ. വിജയ പ്രകാശിപ്പിച്ചു. കുട്ടികൾക്ക് ഉല്ലാസഗണിതം കിറ്റുകൾ ചെയർപേഴ്‌സൻ വിതരണം ചെയ്തു. രക്ഷിതാക്കൾക്ക് ബോധവത്കരണക്ലാസും ഉണ്ടായിരുന്നു. സമഗ്രശിക്ഷ എറണാകുളം ജില്ലാ പ്രോഗ്രാം ഓഫീസർ ജ്യോതിഷ്. പി, ബി.പി.ഒ രമാദേവി, ഹെഡ്മാസ്റ്റർ മുഹമ്മദ്, കൃഷ്ണകുമാർ, വന്ദന, ആനി ജോർജ്, സിബി വർഗീസ്, മിനി എൻ. നായർ, കവിത, സ്‌കൂൾ മാനേജർ വി.കെ. അബ്ദുൾ സലാം, മാനേജിംഗ് കമ്മിറ്റി ചെയർമാൻ എം.എ. ഹസൻ, മാതൃസംഗമം ചെയർപേഴ്‌സൺ റസിയ യൂനസ് എന്നിവർ സംസാരിച്ചു.