മൂവാറ്റുപുഴ: മൂവാറ്റുപുഴ നാസ് സംഘടിപ്പിക്കുന്ന ഗാഡ്ഗിൽ റിപ്പോർട്ടും കേരളവും എന്ന വിഷയത്തിലുള്ള സെമിനാർ നാളെ നടക്കും . വെെകിട്ട് 4 ന് മൂവാറ്റുപുഴ നിർമ്മലഹയർ സെക്കൻഡറി സ്ക്കൂൾ ആഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്യും. പി.ടി. തോമസ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. നാസ് പ്രസിഡന്റ് വിൻസെന്റ് മാളിയേക്കൽ അദ്ധ്യക്ഷത വഹിക്കും. ഡോ. വി.എസ്. വിജയൻ വിഷയം അവതരിപ്പിക്കും. നാസ് പ്രസിഡന്റ് ഡോ. വിൻസന്റ് മാളിയേക്കൽ, ഒ.എ. ഐസക്ക്, പായിപ്ര കൃഷ്ണൻ എന്നിവർ പ്രസിഗിക്കും.