aleema
അലീമ

കോലഞ്ചേരി: പട്ടിമ​റ്റം കൈതക്കാട് ടാങ്കർ ലോറിയുടെ പിൻ ചക്രത്തിനടിയിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കൈതക്കാട് പാറംകുടി മൈതീന്റെ ഭാര്യ അലീമ (53 ) യാണ് മരിച്ചത്. ഇന്നലെ പുലർച്ചെ 4.30 നായിരുന്നു അപകടം. കൈതക്കാട് വെയ് ബ്രിഡ്ജിനടുത്ത് നടത്തുന്ന ചായക്കട തുറക്കാനായി സ്കൂട്ടറിൽ ഭർത്താവിനൊപ്പം യാത്രചെയ്യുമ്പോഴായിരുന്നു അപകടത്തിൽപ്പെട്ടത്. റോഡിലെ കുഴി ഒഴിവാക്കാൻ വെട്ടിച്ച് മാ​റ്റിയപ്പോൾ നിയന്ത്രണം തെ​റ്റി സ്‌കൂട്ടർ മറിയുകയായിരുന്നു. പിന്നിൽ ഇരുന്ന അലീമ എതിർ വശത്ത് നിന്നും ലോഡുമായെത്തിയ ടാങ്കർ ലോറിയുടെ അടിയിലേക്ക് തെറിച്ചു വീണ് പിൻചക്രത്തിനടിയിൽപ്പെട്ട് തത്ക്ഷണം മരിച്ചു. പെരുമ്പാവൂർ താലൂക്ക് ആശുപത്രയിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം സംസ്ക്കാരം നടത്തി.