snm-glps-krishi-padam-
കൊട്ടുവള്ളിക്കാട് എസ്.എൻ.എം ഗവ. എൽ.പി സ്കൂൾ മുറ്റത്ത് ഒരുക്കിയ കൃഷിയിടത്ത് കുട്ടികൾ നെൽകതിർ നടുന്നു.

പറവൂർ: കൃഷി നാടിന്റെ അഭിവൃദ്ധി​യും അഭിമാനവുമുള്ള തൊഴിലാണെന്ന് കുഞ്ഞുമനസുകളിൽ ഉറപ്പിക്കുകയാണ് പാഠം ഒന്ന് പാടത്തേയ്ക്ക് എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്കൂൾ മുറ്റത്തു തന്നെ പാടം ഒരുക്കിയാണ് കുട്ടികൾ നെൽകൃഷിക്ക് തുടക്കമിട്ടത്. ഇളക്കിമറിച്ച പാടത്ത് കുട്ടികൾ നെൽകതിർ നടാൻ എത്തിയത് കർഷകരുടെ വേഷത്തിലാണ്. കൈയ്യിലും കാലിലും ചെളികൾ പുരളുമ്പോഴും ഇതൊന്നു വകവെയ്ക്കാതെ സ്കൂൾ മുറ്റത്തെ താത്ക്കാലിക പാടത്ത് അവർ നെൽകതിർ നട്ട് തുടങ്ങി . കൃഷി വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ വടക്കേക്കര ഗ്രാമപഞ്ചായത്താണ് മൂന്നു എൽ.പി സ്കൂളുകളിൽ പദ്ധതിക്ക് തുടക്കം കുറിച്ചത്. കൊട്ടുവള്ളിക്കാട് എസ്.എൻ.എം ഗവ. എൽ.പി സ്കൂളിൽ ജില്ലാ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ദിലീപ് ഉദ്ഘാടനം ചെയ്തു. വടക്കേക്കര കൃഷി ഓഫീസർ എൻ.എസ്. നീതു പദ്ധതി വിശദ്ധീകരിച്ചു. കൃഷിയുടെ മഹത്വം വെളിവാക്കുന്ന പ്രതിജ്ഞയും കൃഷി ഓഫീസർ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു.

#കുട്ടി കർഷകർ

കൊട്ടുവള്ളിക്കാട് എസ്.എൻ.എം ഗവ.എൽ.പി സ്കൂൾ, വാവക്കാട് ഗവ. എൽ.പി. സ്കൂൾ, വടക്കേക്കര മുഹമ്മദൻ എൽ.പി സ്കൂൾ എന്നിവടങ്ങളിലാണ് ക്ളാസ് മുറികൾ വിട്ട് പാഠം ഒന്ന് പാടത്തേയ്ക്ക് കുട്ടികൾ ഇറങ്ങിയത്.