പറവൂർ : സംസ്ഥാന സബ് ജൂനിയർ ബാൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് കൊട്ടുവള്ളിക്കാട് എച്ച്.എം.വൈ.എസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നാളെ (ശനി) തുടങ്ങും. 280ൽ അധികം കായിക താരങ്ങൾ പങ്കെടുക്കും. രാവിലെ എട്ടിന് പതാക ഉയർത്തലും വിളംബരജാഥയും. മത്സരങ്ങൾ എസ്. ശർമ്മ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുൻ അഖിലേന്ത്യാ വോളിബാൾ താരം ടോം ജോസഫ് മുഖ്യാതിഥിയാകും. 29ന് വൈകിട്ട് നാലിന് സമാപന സമ്മേളനവും, സമ്മാനദാനവും നടക്കും. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.വി. ശ്രീനിജൻ ഉദ്ഘാടനം ചെയ്യും. അടുത്ത മാസം 15 മുതൽ 19 വരെ ഭിലായിയിൽ വച്ച് നടക്കുന്ന ദേശീയ സബ് ജൂനിയർ ബാൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിനുള്ള ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ടീമുകളെ ഈ മത്സരങ്ങളിൽ നിന്ന് തിരഞ്ഞെടുക്കും.