പറവൂർ : വിദ്യാർത്ഥികൾക്കിടയിൽ യുവസംരംഭകരെ വളർത്തിയെടുക്കുന്നതിനായി കേരള സ്റ്റാർട്ടപ്പ്മിഷന്റെ ഭാഗമായി മാല്യങ്കര എസ്.എൻ.എം കോളേജിൽ ധനശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ സംരംഭകത്വ വികസന ക്ലബ് പ്രവർത്തനമാരംഭിച്ചു. പ്രിൻസിപ്പൽ ഡോ. സി.എം. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ധനശാസ്ത്ര വിഭാഗം മേധാവി ഡോ. എസ്.പി. സുധീർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് വ്യവസായ വികസന ഓഫീസർ വി.ആർ. തരുൺകുമാർ ക്ലാസെടുത്തു. പ്രോഗ്രാം കോഓർഡിനേറ്റർ എ.യു. നിത, വി.എസ്. ശ്രീജ, കെ.ആർ. രാജലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.