kk
സൗത്ത് മാറാടി ഗവ.യു.പി.എസിൽ ബി.ആർ.സിതല ഉല്ലാസ ഗണിതം പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ലത ശിവൻ ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: ഉപജില്ലയിലെ സ്കൂളുകളിൽ ഉല്ലാസഗണിതം പദ്ധതി തുടങ്ങി. സൗത്ത് മാറാടി ഗവ. യു.പി.എസിൽ നടന്ന ബി.ആർ.സി തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ലത ശിവൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ബാബു ജോർജ് അധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. മുരളി, വാർഡ് മെമ്പർ ഡെയ്സി ജോസ് ,എ.ഇ.ഒ ജോർജ് തോമസ് ,ബി.പി.ഒ പി.എസ് സന്തോഷ്, ഹെഡ്മാസ്റ്റർ എ.വി. മനോജ്, സനിത ശ്രീജി, നിധി ജോസ്, എം.എം. ബിന്ദു എന്നിവർ സംസാരിച്ചു.