അങ്കമാലി: പുരോഗമന കലാസാഹിത്യസംഘം അങ്കമാലി ഏരിയാ സമ്മേളനം ഇന്നും നാളെയുമായി അങ്കമാലി സി.എസ്.എ ഹാളിൽ നടക്കും. ഇന്ന് രാവിലെ 10 ന് നടക്കുന്നു പ്രൊഫഷണൽ ചിത്രകാരന്മാരുടെ ചിത്രപ്രദർശനം നഗരസഭാ അദ്ധ്യക്ഷ എം.എ.ഗ്രേസി ഉദ്ഘാടനം ചെയ്യും. 4 ന് നടക്കുന്ന ചിത്രകാരസംഗമം കേരളലളിതകലാ അക്കാഡമി മുൻ ചെയർമാൻ ടി.എ. സത്യപാൽ ഉദ്ഘാടനം ചെയ്യും. ശനിയാഴ് ഉച്ചകഴിഞ്ഞ് 2 ന് നടക്കുന്ന ഏരിയാ കൺവെൻഷൻ സംസ്ഥാന കമ്മിറ്റിഅംഗം കെ. രവിക്കുട്ടൻ ഉദ്ഘാടനം ചെയ്യും. ഏരിയാ ഭാരവാഹികളായ ഡോ. സന്തോഷ് തോമസ്, രതീഷ് കുമാർ കെ. മാണിക്കമംഗലം എന്നിവർ പ്രസംഗിക്കും. വൈകിട്ട് 5ന് നടക്കുന്ന സെമിനാറിൽ ഡോ. കെ.ജി. പൗലോസ് മുഖ്യ പ്രഭാഷണം നടത്തും. സാഹിത്യ അക്കാഡമി അവാർഡ് നേടിയ ഡോ. കെ. ജി. പൗലോസിനെ വനിതാ കമ്മീഷൻ ചെയർപേഴ്സൻ എം.സി. ജോസഫൈൻ ആദരിക്കും.