കൊച്ചി: ഹൈക്കോടതി പോലും പരാമർശിച്ചതും പതിറ്റാണ്ടുകളയി നാഥനില്ലാതെ തകർന്ന് കിടക്കുന്ന തമ്മനം പുല്ലേപ്പടി റോഡ് വികസനം യാഥാർത്ഥ്യമാക്കുന്നതിൽ രാഷ്ട്രീയ ഭരണ നേതൃത്വത്തിന്റെ നിസംഗതയിൽ പ്രതിഷേധിച്ച് സ്ഥാനാർത്ഥിയെ നിർത്തി മത്സരിപ്പിക്കാൻ തമ്മനം പുല്ലേപ്പടി റോഡ് ആക്ഷൻ കൗൺസിൽ യോഗം തീരുമാനിച്ചു.
റോഡ് വികസനം അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മുന്നണികളുടെ നേതൃത്വവുമായി ആക്ഷൻ കൗൺസിൽ ചർച്ച നടത്തും. ചർച്ചയിൽ അനുകൂലമായ പ്രതികരണം ഉണ്ടായില്ലെങ്കിൽ മുൻ എക്‌സിക്യൂട്ടീവ് എൻജിനീയർ എസ്.എ ഉസ്മാനെ സ്ഥാനാർത്ഥിയാക്കും.
ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ കെ.എസ്. ദിലീപ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുരുവിള മാത്യൂസ്, കുമ്പളം രവി ഏലൂർ ഗോപിനാഥ്, കെ. ജയശങ്കരൻ ഗോപിനാഥ കമ്മത്ത്, മുഹമ്മദ് കമറാൻ, ജോ പാലോക്കാരൻ, സുധീർ കുമാർ റാവു , പ്രതാപൻ, ജോയി എളമക്കര, രാമചന്ദ്രൻ, തോമസ്, വേണു ഭഗവതിപറമ്പിൽ എന്നിവർ പ്രസംഗിച്ചു.