അങ്കമാലി: തുറവൂർ മാർ അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികൾ രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിന്റെയും കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെയും ആഭിമുഖ്യത്തിൽ റോസ് ഗതാഗതസന്ദേശ ബോധവത്കരണ സൈക്കിൾറാലി നടത്തി. എം.വി.ഐ ജോസഫ് ചെറിയാൻ ഫ്‌ളാഗ് ഓഫ് ചെയ്തു. ഡോ. സെലിൻ സണ്ണി ക്ലാസെടുത്തു. കളമശ്ശേരി രാജഗിരി കോളേജ് പ്രോഗ്രാം കോർഡിനേറ്റർ കെ.ഒ വർഗീസ് പരിപാടികൾക്ക് നേതൃത്വം നൽകി. സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ. ജോസഫ് കൊടിയൻ അദ്ധ്യക്ഷത വഹിച്ചു.