sangamam
അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പെഴ്സ അസോസിയേഷൻ സി.ഐ.ടി.യു അങ്കമാലി മേഖലാ കുടുംബസംഗമം അഡ്വ.കെ.കെ.ഷിബു ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: അംഗൻവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു) കുടുംബസംഗമം അങ്കമാലി എ.പി.കുര്യൻ സ്മാരകഹാളിൽ നടന്നു. സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. കെ.കെ. ഷൈലജ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി ടി.വി. സൂസൻ, ടി.പി. ദേവസിക്കുട്ടി, ഷീല കെ.പി, ഷൈജ എം.എ, റോസി ജോസ്, സലോമി പി.സി, അംബിക പി.പി എന്നിവർ പ്രസംഗിച്ചു.