വൈപ്പിൻ: ഞാറയ്ക്കൽ ശ്രീ ബാലഭദ്ര ദേവി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം 28 ന് മേൽശാന്തി എസ്. സുകുമാരൻ ഉദ്ഘാടനം ചെയ്യും. ദുർഗാദേവി വിഗ്രഹപ്രതിഷ്ഠ തന്ത്രി അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാടും ദേവീ ഭാഗവത ഗ്രന്ഥസമർപ്പണം കെ.വി. വേലായുധൻകുട്ടിയും പൂജാ അന്നദാനം ദ്രവ്യസമർപ്പണം ഡോ. വിശ്വനാഥൻ കടുവങ്കശേരി എടവനക്കാടും നിർവഹിക്കും. ഗായകൻ ആദിത്യനെ അനുമോദിക്കും. 29 മുതൽ ഒക്‌ടോബർ 8 വരെ നവാഹയജ്ഞവും നവശക്തി പൂജയും അന്നദാനവും നടക്കും. 29ന് ഭൂമിപൂജ, 30 ന് സ്വയംവര പാർവതി പൂജ, 1ന് സർവകാര്യ സിദ്ധിപൂജയും ശക്തിപൂജയും, വൈകിട്ട് 7 ന് നായരമ്പലം ജയലക്ഷ്മിയുടെ നൃത്താർച്ചന, 2 ന് നവഗ്രഹ ശാന്തിഹോമം, 4 ന് ചക്രപൂജ, 5 ന് മഹാമൃത്യുഞ്ജയഹോമം, 6 ന് ദുർഗാഷ്ടമി, 10ന് ശ്രീകുമാരി പൂജ, ദീപാരാധനയ്ക്കുശേഷം പൂജവയ്പ്പ്. 7ന് തിരുവാതിരകളി, 7 ന് മഹാനവമി .10ന് ശ്രീ നാവക്ഷരി പൂജയും ധാരാഹോമവും. 11ന് അവഭൃഥസ്‌നാനം. 8 ന് വിജയദശമി. രാവിലെ 6 ന് വിശേഷാൽ സരസ്വതി പൂജയും 7 മണിമുതൽ വിദ്യാരംഭവും പൂജയെടുപ്പും തുടർന്ന് സംഗീതാർച്ചന, നൃത്താർച്ചന.

എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ആഘോഷകമ്മിറ്റി ചെയർമാൻ കെ.സി. ഗോപി, രക്ഷാധികാരി എസ്. സുകുമാരൻശാന്തി, ജനറൽ കൺവീനർ കെ.ബി. നിർമ്മൽകുമാർ എന്നിവർ അറിയിച്ചു.