വൈപ്പിൻ: കിഡ്‌നി, കാൻസർ രോഗികൾക്ക് ചികിത്സാസഹായം നൽകുന്നതിനായി വൈപ്പിൻ ചാരിറ്റിയുടെ നേതൃത്വത്തിൽ 29 ന് മാലിപ്പുറം സ്വതന്ത്ര മൈതാനത്ത് കാരുണ്യസന്ധ്യ നടത്തും. എസ്. ശർമ്മ എം.എൽ എ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര നടൻ ഹരിശ്രീ അശോകൻ പങ്കെടുക്കും. പ്രളയബാധിതർക്ക് സഹായങ്ങൾ എത്തിച്ച ഫിറോസ് കുന്നുംപറമ്പിൽ, ജിജു ജേക്കബ്, പി.എം. നൗഷാദ് എന്നിവരെ ആദരിക്കും. കിഡ്‌നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ജയ്‌സണ് ചികിത്സാസഹായം വിതരണം ചെയ്യും. കൊച്ചിൻ പാണ്ഡവാസ് തിരുമുടിയാട്ടം, നാടൻപാട്ട് എന്നിവ അവതരിപ്പിക്കും. ചികിത്സാസഹായം നൽകുന്നതിനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചതായി ചെയർമാൻ ജോണി വൈപ്പിൻ, ജനറൽ സെക്രട്ടറി സേവ്യർ പാലക്കപറമ്പിൽ, സെക്രട്ടറി ആന്റണി കൈതക്കൽ എന്നിവർ അറിയിച്ചു.