വൈപ്പിൻ: തിരക്കേറിയ മുനമ്പം അങ്ങാടിയിൽ പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് കംഫർട്ട് സ്റ്റേഷൻ നിർമ്മിക്കുന്നതിന് സമീപത്തെ വ്യാപാരികൾക്ക് എതിർപ്പ്. പൊതുഖജനാവിൽ നിന്ന് വലിയതുക ചെലവാക്കി കംഫർട്ട് സ്റ്റേഷൻ നിർമ്മിച്ചാൽ പിന്നീട് അതുപയോഗിക്കാതെ വൃത്തിഹീനമായിക്കിടക്കുന്നതാണ് പതിവെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. മുനമ്പം മുസരീസ് ബീച്ച്, രക്തേശ്വരി ബീച്ച്, മുനമ്പം പ്രൈവറ്റ് ബസ് സ്റ്റാന്റ്, ചെറായി ദേവസ്വംനട എന്നിവങ്ങളിലെ അവസ്ഥ ഉദാഹരണമായി ഇവർ ചൂണ്ടിക്കാണിക്കുന്നു.