പെരുമ്പാവൂർ: എഴുത്തുകാരനും പ്രഭാഷകനും ഭരണ തന്ത്രജ്ഞനുമായിരുന്ന ഡോ.ഡി. ബാബുപോളിനെ അനുസ്മരിച്ച് കുറുപ്പംപടി പൗരാവലിയുടേയും കലാഭവൻ മണി കലാസാംസ്‌കാരിക വേദി 100ന്റെയും സംയുക്താഭിമുഖ്യത്തിൽ നാളെ (ശനി) അനുസ്മരണ സമ്മേളനം നടക്കും. ഉച്ചയ്ക്ക് 2.30ന് കുറുപ്പംപടി എം.ജി.എം. ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് കൃഷിമന്ത്രി വി. എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എം.പി, എൽദോ എബ്രഹാം എം.എൽ.എ, റോയി പോൾ, സാജുപോൾ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ഫാ. എൻ. പി. ജോർജ്, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ, രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജാൻസി ജോർജ്, ബേസിൽ പോൾ, എൻ. അരുൺ, ഗ്രാമ പഞ്ചായത്ത് അംഗം പ്രീത എൽദോസ്, ഡോ.അംബേദ്കർ അവാർഡ് ജേതാവ് എം. കെ. കുഞ്ഞോൽ, സ്‌കൂൾ മാനേജർ ജിജു കോര, സെന്റ് കുരിയാക്കോസ് സ്‌കൂൾ മാനേജർ പി.എ. മത്തായിക്കുഞ്ഞ്, സെന്റ് മേരീസ് പബ്ലിക് സ്‌കൂൾ മാനേജർ എല്ബി വർഗീസ്, പി.ടി.എ പ്രസിഡന്റ് സജി പടയാട്ടിൽ, കലാഭവൻ മണി കലാ സാംസ്‌കാരികവേദി പ്രസിഡന്റ് സി. കെ ജോണി എന്നിവർ സംസാരിക്കും