വൈപ്പിൻ: കടൽപ്പന്നികൾ കടലിൽ വൻ തോതിൽ വർദ്ധിക്കുന്നു... കടൽപ്പന്നികൾ ഇവരുടെ വലകൾ കീറിമുറിച്ച് മുന്നേറുമ്പോൾ വലകൾ നശിക്കുകയും മീനുകൾ ചോരുകയും ചെയ്യുന്നു. കേന്ദ്ര ഗവൺമെന്റിന്റെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത ഡോൾഫിൻ വിഞ്ചർ എന്ന ഉപകരണം വലയിൽ കെട്ടി കടലിൽ പരീക്ഷിച്ചിട്ട് ഫലമില്ലാതെയായി. ശബ്ദതരംഗങ്ങൾ വഴി പന്നികളെ ഒഴിവാക്കാമെന്ന രീതിയാണ് പരീക്ഷിച്ചത്. വലയിൽ കുടുങ്ങിയ മീൻ കടിക്കാൻ വരുമ്പോൾ പ്രതിരോധിക്കാൻ കഴിവുള്ള മറ്റെന്തെങ്കിലും സാങ്കേതിക വിദ്യ കണ്ടെത്തണമെന്നാണ് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നത്. സഹകരണ സംഘങ്ങൾ വഴി മത്സ്യഫെഡിൽ നിന്ന് വായ്പ എടുത്ത മത്സ്യത്തൊഴിലാളികളാണ് കൂടുതലും. ഈ വലകൾക്ക് ഇൻഷ്വറൻസ് ഇല്ലാത്തതിനാൽ ഫിഷറീസ് ഡിപ്പാർട്ട്‌മെന്റും സിഫ്ട് അധികാരികളും ഒരുമിച്ച് ഈ പ്രശ്‌നത്തിന് പരിഹാരം തേടണമെന്ന് തൊഴിലാളികൾ ആവശ്യപ്പെടുന്നു.