മൂവാറ്റുപുഴ: നഗരത്തിലെ ചോർന്നൊലിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ യാത്രക്കാർക്ക് ദുരിതമായി .മഴ പെയ്താൽ നനയും, വെയിലാണങ്കിലൊ വെയിലും കൊളളും .പ്രായമായവർക്ക് പോലും ഇരിക്കാൻ സ്ഥലമില്ല . അശാസ്ത്രീയമായി നിർമിച്ച ഇത്തരം വെയിറ്റിംഗ് ഷെഡുകൾക്ക് വൃത്തിയുമില്ല. കാലിത്തൊഴുത്തുകളെ പോലെയാണ് നഗരത്തിലെ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിൽ ഭൂരിപക്ഷവും . അരമനപടിയിൽ കാളിയാർ ,കോതമംഗലം, അടി വാട് , ആലുവ ,എറണാകുളം, കാക്കനാട് ,തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്കായി രണ്ട് ബസ് കാത്തിരിപ്പു കേന്ദ്രങ്ങളുണ്ട്. ചെറിയ മഴ പെയ്താൽപോലും നനയും.മാത്രമല്ല ഇവിടെ നിൽക്കുന്നവരുടെ ദേഹത്തേക്ക് റോഡിലെ ചെളിവെളളം തെറിക്കുകയും ചെയ്യും.റോഡിലൂടെ ഒഴുകിയെത്തുന്ന മലിനജലം ജലത്തിൽചവിട്ടി വേണം ബസിൽ കയറാൻ . ഇത് തന്നെയാണ് നെഹ്റുപാർക്കിലേയും , വെളളൂർക്കുന്നത്തേയും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളുടെഅവസ്ഥ. പലതും കാലപഴക്കത്താൽ ജീർണാവസ്ഥയിലാണ്.
മൂവാറ്റുപുഴ നഗരത്തിലെ ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിൽ മിക്കതും ജീർണാവസ്ഥയിലാണ്.അടിയന്തിരമായി നവീകരിച്ച് യാത്രക്കാർക്ക് സുരക്ഷിതമായി കയറിനിൽക്കാനുള്ള ഇടമായി ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ മാറണം
എൽദോബാബു വട്ടക്കാവൻ
സാംസ്ക്കാരിക പ്രവർത്തകൻ