akhil-geroge-accidend-de
അഖിൽ ജോർജ് (28)

പറവൂർ : കെ.എസ്.ആർ.ടി.സി ബസിനടിയിൽപ്പെട്ട് യുവാവ് മരിച്ചു. മഞ്ഞുമ്മൽ അറയ്ക്കൽ ജോർജിന്റെ മകൻ അഖിൽ ജോർജ് (28) ആണ് മരിച്ചത്. ഇന്നലെ രാവിലെ 7 മണിയോടെ ദേശീയ പാതയിലെ വഴിക്കുളങ്ങരയിൽ വച്ചാണ് അപകടമുണ്ടായത്. മെഡിക്കൽ റപ്രസന്റേടീവായ അഖിൽ വീട്ടിൽ നിന്നും പറവൂരിലേയ്ക്ക് വരികയായിരുന്നു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പിൽ നിർത്താൻ വേഗത കുറച്ച് എതിരേ വന്ന ഓട്ടോറിക്ഷയിൽ ഇടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് ബസിനടയിൽപ്പെടുകയായിരുന്നു. ടയർ ശരീരത്തിലൂടെ കയറിയിറങ്ങി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. അഖിലിന്റെ ബൈക്കിൽ ഇടിക്കാതിരിക്കാൻ ശ്രമിച്ച ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരായ കരിങ്ങാംതുരുത്ത് അടിയിരുത്തിൽ രവി (75), ഭാര്യ ചന്ദ്രിക (67) എന്നിവർക്ക് പരിക്കേറ്റു. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഖിലിന്റെ സംസ്കാരം ഇന്ന് രാവിലെ 9 ന് മഞ്ഞുമ്മൽ അമലോത്ഭവമാത പള്ളിയിൽ നടക്കും. അമ്മ : നിമ്മി, സഹോദരി: അനു ജിജോ.