കോലഞ്ചേരി: എം.ഒ.എസ് .സി മെഡിക്കൽ കോളേജിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന 'ജീവനൊരു കൈത്താങ്ങ് ' പദ്ധതിക്ക് തുടക്കമായി. അടിയന്തര ജീവൻരക്ഷാ മാർഗങ്ങൾ, ദുരന്ത നിവാരണ പ്രക്രിയകൾ, ഹൃദയാഘാത സമയത്ത് ചെയ്തിരിക്കേണ്ട പ്രഥമ ശുശ്രൂഷകൾ എന്നിവ പരിശീലിപ്പിക്കുകയും പരിചയപ്പെടുത്തുകയും ചെയ്യുന്നതാണ് പദ്ധതി. മറ്റക്കുഴി ഹാഗിയ സോഫിയ പബ്ലിക്ക് സ്‌കൂളിൽ നടന്ന പരിശീലനത്തിന് എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ.അജിത്ത് വേണുഗോപാൽ നേതൃത്വം നൽകി. ഈ വർഷം വിവിധ സ്കൂളുകളിലെ 5000 കുട്ടികളെ പരിശീലിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.