കൊച്ചി : ധാർമ്മികത, മൂല്യങ്ങൾ, അച്ചടക്കം എന്നിവ കോളേജ് കാമ്പസുകളിൽ വീണ്ടെടുക്കുകയെന്ന വിഷയത്തിൽ സന്നദ്ധ സംഘടനയായ ഫൗണ്ടേഷൻ ഫോർ റിസ്റ്റൊറേഷൻ ഒഫ് നാഷണൽ വാല്യൂസ് ശില്പശാല സംഘടിപ്പിക്കുന്നു.

നാളെ (ശനി) രാവിലെ ഒമ്പതിന് കലൂർ ഐ.എം.എ ഹൗസിൽ ആരംഭിക്കുന്ന ശില്പശാല ജസ്റ്റിസ് കെമാൽപാഷ ഉദ്ഘാടനം ചെയ്യും. ഡൽഹി മെട്രോ റെയിൽ കോർഷറേഷൻ മുഖ്യ ഉപദേഷ്ടാവും ഫൗണ്ടേഷൻ പ്രസിഡന്റുമായ ഇ. ശ്രീധരൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ കോളേജ് പ്രിൻസിപ്പൽമാരും വിരമിച്ച പ്രിൻസിപ്പൽമാരും പങ്കടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.