കൊച്ചി : ഹോട്ടലുകളെ സൂക്ഷ്‌മ ചെറുകിട വ്യവസായ ഉത്പാദന മേഖലയിൽ ഉൾപ്പെടുത്തി ആനുകൂല്യങ്ങൾ നൽകണമെന്ന് രാജ്യസഭാ കമ്മിറ്റിക്ക് നൽകിയ നിവേദനത്തിൽ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു.
എ. നവനീതകൃഷ്ണൻ എം.പി. ചെയർമാനായ കമ്മിറ്റിക്ക് കോവളത്തു വച്ച് പ്രസിഡന്റ് മൊയ്തീൻകുട്ടിഹാജി, ജനറൽ സെക്രട്ടറി ജി. ജയപാൽ, വർക്കിംഗ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ, ജി. കെ. പ്രകാശ്, ട്രഷറർ കെ.പി. ബാലകൃഷ്ണ പൊതുവാൾ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.