മൂവാറ്റുപുഴ: അന്താരാഷ്ട്ര വയോജനദിനത്തോടുനുബന്ധിച്ച് ഒക്ടോബർ 2ന് തൃക്കളത്തൂർ സെസൈറ്റിപ്പടി ഗവ. എൽ.പി.ജി സ്‌കൂളിൽ പഠിച്ച 80 വയസിലേറെ പ്രായമുള്ള പൂർവവിദ്യാർത്ഥികളെ ആദരിക്കും. രാവിലെ 9.30ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാർഡ് അംഗം എം.സി. വിനയൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം എൻ. അരുൺ പൂർവവിദ്യാർത്ഥികളെ ആദരിക്കും. ബി.പി.ഒ എൻ.ജി. രമാദേവി, ഹെഡ്മിസ്ട്രസ് സി.എം. പ്രസന്നകുമാരി എന്നിവർ സംസാരിക്കും.