മൂവാറ്റുപുഴ: നിർമ്മല കോളേജിൽ എൻ.സി.സി യുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധിയുടെ 150ാം ജന്മവാർഷികാചരണത്തിന്റെ ഭാഗമായി ശുചിത്വവും പരിസ്ഥിതിയും എന്ന വിഷയത്തിൽ ഓൾ കേരള ഇന്റർ കോളേജിയേറ്റ് ഫെസ്റ്റ് 'യുദ്ധ2019' സംഘടിപ്പിച്ചു. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ജെയിംസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ പ്രൊഫ. സജി ജോസഫ്, കോളേജ് ബർസാർ ഫാ. ഫ്രാൻസിസ് കണ്ണാടൻ, എൻ.സി.സി ഓഫീസർ പ്രൊഫ. എബിൻ വിൽസൺ എന്നിവർ സംസാരിച്ചു. മത്സരവിജയികൾക്ക് സമ്മാനം നൽകി. സീനീയർ അണ്ടർ ഓഫീസർ അഭിരാം മനോജ്, അണ്ടർ ഓഫീസർമാരായ സ്റ്റേല്ലാ ജോൺസൺ, രാഹുൽ സജീവൻ, അഖിൽ അനിൽകുമാർ, അമൽ സുരേഷ്, ആന്റോ മാത്യു എന്നിവർ നേതൃത്വം നൽകി.