പെരുമ്പാവൂർ : ലഹരിവസ്തുക്കളുടെ ഉപഭോഗവും ഉപയോഗവും സംബന്ധിച്ച നിയമത്തിലെ ശിക്ഷ വർദ്ധിപ്പിച്ച് കർശനമായി നടപ്പാക്കണമെന്ന് പെരുമ്പാവൂർ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ജോസ് നെറ്റിക്കാടൻ ആവശ്യപ്പെട്ടു. ഇക്കാര്യം എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തും. കഞ്ചാവ് കൈവശം വെച്ചതിന് പിടിയിലാകുന്നവർ നാമമാത്രമായ പിഴയടച്ച് മണിക്കൂറുകൾക്കുള്ളിൽ പുറത്തിറങ്ങുകയാണ്. ഇവരാകട്ടെ വീണ്ടും മയക്കുമരുന്ന് വിപണനം തുടരുന്നു. മോട്ടോർ വാഹന നിയമത്തിലെ ശിക്ഷകൾ വർദ്ധിപ്പിച്ച രീതിയിൽ മയക്കുമരുന്ന് കേസുകളുടെ ശിക്ഷകൾ വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം.