മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് മുടവൂർ 16-ാം വാർഡിലെ പച്ചേലിത്തടം 74-ാം നമ്പർ അംഗൻവാടിയിൽ സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ പോഷൻ അഭിയാൻ സമ്പുഷ്ടകേരളം പദ്ധതിയുടെ ഭാഗമായി പോഷകാഹാര പാചക മത്സരം നടന്നു. മെമ്പർ പി.എ. അനിൽ ഉദ്ഘാടനം ചെയ്തു. വെൽഫയർ കമ്മിറ്റി അംഗം ശ്രീധരൻ കക്കാട്ടുപാറ, അംഗൻവാടി അദ്ധ്യാപിക ബിന്ദു ബിനു, ആശാവർക്കർ വിജി പ്രഭാകരൻ എന്നിവർ സംസാരിച്ചു. ഗ്രാമീണ ഭവന സുരക്ഷാ പദ്ധതികളെക്കുറിച്ച് നടന്ന ക്ലാസിന് മൂവാറ്റുപുഴ ജനമൈത്രി പൊലീസ് സേനാ അംഗങ്ങളായ മുഹമ്മദ് റാഫി, ബിനുരാമൻ എന്നിവർ ക്ലാസെടുത്തു.